Monday 27 May 2013

സാമൂഹ്യപരിഷ്കര്‍ത്താവ്‌.......................

                                                                 

സംഘടിച്ച് ശക്തരാവുക എന്നദ്ദേഹം മാര്‍ക്സിനെ പോലെ ഉപദേശിച്ചു.വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്നുപദേശിച്ചപ്പോള്‍ ആര്‍ഷപാരംപര്യത്തിലെ സന്യാസിയായി മാറി..വ്യവസായം കൊണ്ടു വളരുക എന്നദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ തനി പ്രപഞ്ചികനായി.സന്യാസിയും വിപ്ളവകാരിയും പ്രായോഗികബുദ്ധിയുള്ള സമൂഹിക നേതാവുമായിരുന്നു അദ്ദേഹം.എല്ലാ മതങ്ങളുടെ സാരവും ഒന്നാണെന്ന ദാര്‍ശനികമായ തിരിച്ചറിവ് അദ്ദേഹത്തിന്‍റെ ആത്മോപദേശശതകത്തില്‍ കണാം
                                                                                                                                                                               കേരളത്തില്‍ ആദ്ധ്യാത്മിക, സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക്‌ വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്‌ ശ്രീ നാരായണ ഗുരു .
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന നാരായണഗുരു വാക്യമാണ്‌ പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍െറ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്‌.
ഭൗതികതയും ആത്മീയതയും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ആചാര്യനാണ് ശ്രീനാരായണ ഗുരു.മനുഷ്യ ജീവിതത്തിലെ വ്യക്തി, കുടുംബം, സമുദായം എന്നീ മൂന്നു തലങ്ങളുടെ ആത്മീയയും ഭൗതികവുമായ വശങ്ങള്‍ക്ക് ഒരേ പ്രാധാന്യമാണു ഗുരു നല്‍കിയത്
അദ്ദേഹം ആത്മീയ ഉപദേശം നല്‍കുന്ന സന്യാസി ആയിരുന്നില്ല.സാമൂഹിക പരിഷ്കര്‍ത്താവും സംഘാടകനും ആയിരുന്നു.കര്‍മ്മത്തിനദ്ദേഹം വലിയ പ്രാധാന്യം നല്‍കി.
സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്‌. കേരള സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌ .കൊല്ലവര്‍ഷം 1030 ചിങ്ങമാസത്തിലെ ചതയ ദിനത്തില്‍ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തില്‍ ജനിച്ചു. കൊച്ചുവിളയില്‍ മാടനാശാന്‍ അച്‌ഛന്‍ വയല്‍വാരത്ത്‌ കുട്ടി അമ്മയും. .നാരായണനെന്നായിരുന്നു പേരെങ്കിലും കുട്ടി നാണു എന്ന ഓമനപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ബാല്യത്തില്‍ത്തന്നെ സിദ്ധരൂപം അമരകോശം ബാലപ്രബോധം എന്നിവ പഠിച്ചു..പണ്ഡിതനും പുരാണ പാരായണ തത്‌പരനുമായിരുന്ന പിതാവ്‌ മാടന്‍ ആശാനില്‍ നിന്ന്‌ പ്രാഥമിക അറിവുകള്‍ സമ്പാദിച്ചു. പിന്നീട്‌ മലയാളം, തമിഴ്‌ ഭാഷകളും, കാവ്യം,വ്യാകരണം,അലങ്കാരംഎന്നിവയിലുംഅനിതരസാധാരണമായവൈദഗ്ധ്യംനേടി.പുതുപ്പിളളയാശാന്‍െറ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ ഉപരിപഠനം നടത്തി. കുട്ടിക്കാലത്ത്‌ തന്നെ മറ്റ്‌ കുട്ടികളില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു നാണു. ഈശ്വരാഭിമുഖ്യവും ചിന്താശീലവും സദാ പ്രകടമായിരുന്നു. ക്ഷേത്രദര്‍ശനം , ജപം, ധ്യാനം എന്നിവ മുടക്കം കൂടാതെ നടത്തിയിരുന്നു. നാണുവിനെ എല്ലാവരും നാണുഭക്തനെന്നാണ്‌ വിളിച്ചിരുന്നത്‌. സംസ്‌കൃ പഠനത്തിനായിപുതുപ്പളളിയിലുളള കുമ്മപ്പളളി രാമന്‍പിളള ആശാന്‍റെ അടുത്തെത്തി. മൂന്നുവര്‍ഷം കൊണ്ട്‌. കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ അവഗാഹം നേടി. അതിനുശേഷം നാണു വീടിനടുത്ത ഒരു കുടിപ്പളളിക്കൂടം ആരംഭിച്ചു. അങ്ങിനെ നാട്ടുകാര്‍ക്ക്‌ നാണുഭക്തന്‍ നാണുവാശാനായിത്തീര്‍ന്നു. ഒഴിവ്‌ സമയങ്ങളില്‍ നാണു ഭക്തിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും അടുത്തുളള പുലയക്കുടിലുകള്‍ സന്ദര്‍ശിക്കുകയും ചെയ്‌തു.
വളരെ ചെറുപ്പത്തില്‍ത്തന്നെ ബാഹ്യപ്രജ്ഞ മറഞ്ഞ്‌ പോകത്തക്ക രീതിയില്‍ ഇദ്ദേഹം സമാധിസ്ഥനാകാറുണ്ടായിരുന്നു.ഏകാന്ത സാധനയില്‍ അതീവ താത്പര്യം കാണിച്ചിരുന്ന ശ്രീ. നാരായണന്‍, പലപ്പോഴും സ്വാഭാവിക ധ്യാനസ്ഥിതനായിരുന്നു. പിതാവിന്‍െറ മരണശേഷം ശ്രീ നാരായണന്‍ ലൗകിക ജീവിതം വെടിഞ്ഞ്‌ അവധൂത വൃത്തി സ്വീകരിച്ചു.
വിവാഹിതനായിരുന്നുവെങ്കിലും അദ്ദേഹം ഗൃഹസ്ഥജീവിതം ഒരു ദിവസം പോലും നയിച്ചിരുന്നില്ല. തൈക്കാട്ട്‌ അയ്യാഗുരു, ചട്ടമ്പിസ്വാമികള്‍, എന്നിവരുമായി പരിചയത്തിലായ ഗുരു 1884 മുതല്‍ നെയ്യാര്‍ തീരത്തുള്ള അരുവിപ്പുറം ഗുഹയില്‍ ഏകാന്തവാസമാരംഭിച്ചു.
അധ:സ്ഥിത വര്‍ഗ്ഗത്തിന്‍െറ ദു:സഹമായ അവസ്ഥയും, അവര്‍ക്ക്‌ ക്ഷേത്രാരാധനയ്ക്കുള്ള വിലക്കും കണ്ട്‌ ഹൃദയമലിഞ്ഞ ഗുരു 1868 ല്‍ പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്‌ഠ നടത്തി.
1903 ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചു. പിന്നീട്‌ തെക്കേ ഇന്ത്യ മുഴുവന്‍ ശ്രീ നാരായണ ഗുരു പര്യടനം ചെയ്യുകയും 1912 ല്‍ ശിവഗിരിയില്‍ ശാരദാ പ്രതിഷ്‌ഠ നടത്തുകയും ചെയ്തു. ഇദ്ദേഹം പിന്നീട്‌ അദ്വൈതാശ്രമം സ്ഥാപിച്ചു. ചെന്നൈയില്‍ കാഞ്ചീപുരത്ത്‌ ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ചു.

മുഖ്യകൃതികള്‍: ചിജ്ജസചിന്തനം, ദൈവചിന്തനം, വിനായകസ്തവം, ഗുഹാഷ്‌ടകം, ഭദ്രകാള്യഷ്ടകം, കുണ്ഡലിനി പ്പാട്ട്‌, ബ്രഹ്മവിദ്യാ പഞ്ചകം, അദ്വൈത ദീപിക,-ആത്മോപദേശ ശതകം,ദൈവദശകം, അനുകമ്പാദശകം, നിര്‍വൃതി പഞ്ചകം.സ്തോത്രങ്ങളും കീര്‍ത്തനങ്ങളും അത്മീയോപദേശങ്ങളുമായി 58 കൃതികള്‍ ഗുരു രചിച്ചിട്ടുണ്ട്.
പ്രധാന ദേവാലയം വിദ്യാലയമാണെന്ന്‌ പ്രഖ്യാപിച്ച്‌ ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു.കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഉണ്ട്. ദേവിക ബിംബങ്ങള്‍ മാത്രമല്ല കണ്ണാടി ദീപം എന്നിവയും ഗുരു ക്ഷേത്രപ്രര്‍തിഷ്ഠയായി നടത്തി. വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു അവ. തന്‍റെയടുത്തു അദ്ധ്വാത്മിക വിഞ്ജാനത്തിനായ്‌ എത്തിയവര്‍ക്ക്‌ ജ്ഞാനവും ക്രിയാശക്തിയുടെ ഊര്‍ജ്ജമന്വേഷിച്ചെത്തിയവര്‍ക്ക്‌ ക്രിയാഷേശഷിയും നല്‍കി. അപൂര്‍വ്വമായ ഈ ഗുരു തേജസ്സിന്നുടുമയായ ശ്രീനാരായണഗുരു.കേരളത്തെസംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു.കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ്‌ നിര്‍വ്വഹിച്ചത്‌.
വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കര്‍ മ്മ ം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരയണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.
വിദേശസംസ്‌കാരത്തിന്‍റെയും, സ്വ സംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. മാത്രമല്ല പാറപോലുളള ആ വിശ്വാസത്തിനുമേല്‍ ഒരു സമൂഹത്തെ മുഴുവന്‍ കെട്ടുറപ്പോടെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. അങ്ങിനെ കാലചക്രം ബഹുദൂരം ഉരുളുമ്പോള്‍ മാത്രം സംഭവിക്കുന്ന യുഗപ്രഭാവമായിത്തീര്‍ന്നു ശ്രീനാരായണഗുരു
അരുവിപ്പുറം അതിമനോഹരമായ പ്രദേശമായിരുന്നു. പ്രകൃതിയുടെ ലാസ്യഭംഗി , കവികൂടിയായ നാരായണഗുരുസ്വാമിയെ വളരെ ആകര്‍ഷിച്ചു. ധാരാളം ആളുകള്‍ ഈശ്വരാന്വേഷണ കുതുകികളായി അദ്ദേഹത്തെ കാണാന്‍ വന്നുകൊണ്ടിരുന്നു. 1888ലെ ശിവരാത്രി ദിനത്തില്‍ നാരായണഗുരു അരുവിപ്പുറത്തെ നദീതീരത്തുളള പാറപ്പുറത്ത്‌ ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ചു.
പില്‍ക്കാലത്തുണ്ടാകാന്‍ പോകുന്ന ഒരു മഹത്തായ സാമൂഹിക വിപ്ലവത്തിന്‍റെ നാന്ദിയായിരുന്നു അത്‌ .തുടര്‍ന്ന്‌ കേരളത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ഏറ്റവും അവസാനത്തേത്‌ കളവങ്കോടം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്‌ഠയായിരുന്നു.അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്ക്‌ ശേഷം കറുത്തവാവ്‌ തോറും ബലിയിടുന്നതിന്‌ ആളുകള്‍ അവിടെ ചേരുമായിരുന്നു. 1898 ല്‍ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു ക്ഷേത്രയോഗം രജിസ്‌റ്റര്‍ ചെയ്‌തു. ഇതാണ്‌ പില്‍ക്കാലത്ത്‌ എസ്‌. എന്‍. ഡി. പി. യോഗ സ്ഥാപനത്തിന്‌ പ്രേരണ നല്‍കിയത്‌.
1891 ല്‍ ഗുരുദേവന്‍ ആശാനെ കണ്ടുമുട്ടി. പിന്നീട്‌ 1903 ല്‍ ഡോ. പല്‍പ്പുവിനെയും ഇവരുടെയെല്ലാം ആവേശത്തിലും പ്രേരണയാലും ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു യോഗത്തിന്‍റെ പ്രഥമ ജനറല്‍ സെക്രട്ടറി. ഡോ. പല്‍പ്പു, കുമാരനാശാന്‍, ടി. കെ. മാധവന്‍, സി. വി. കുഞ്ഞുരാമന്‍, ഇ. കെ. അയ്യാക്കുട്ടി, സി.കൃഷ്‌ണന്‍, മൂര്‍ക്കോത്ത്‌ കുമാരന്‍, നടരാജ ഗുരു മുതലായവര്‍ ശ്രീനാരായണ സന്ദേശപ്രചാരകരുടെ മുന്‍പന്തിയില്‍ നിന്ന പ്രമുഖരാണ്‌. തന്‍റെ സഞ്ചാരത്തിനിടയില്‍ വര്‍ക്കലയിലെത്തി ശിവഗിരിക്കുന്നിന്‍റെ സൗന്ദര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു.1912 ല്‍ വിദ്യാദേവതാ സങ്കല്‍പ്പത്തോടെ ഗുരുദേവന്‍ അവിടെ ശാരദാപ്രതിഷ്‌ഠ നടത്തി. 1914 ല്‍ ആലുവയില്‍ ഒരു അദൈത്വാശ്രമവും സംസ്‌കൃതപാഠശാലയും സ്ഥാപിച്ചു. 1916 ല്‍ ഗുരുദേവന്‍റെ ജന്മദിനം കേരളത്തിലൂടനീളം കൊണ്ടാടി. 1925ല്‍ ആലുവ അദൈത്വാശ്രമത്തില്‍ ഗുരുദേവന്‍റെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച സര്‍വമത സമ്മേളനമാണ്‌ മതസൗഹാര്‍ദ്ദ സംവാദത്തിന്‍റെ പ്രാരംഭം.
1922 ല്‍ രവീന്ദ്രനാഥടാഗോറും 1925 ല്‍ മഹാത്മാഗാന്ധിയും ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ചു. 1926 ല്‍ നാരായണഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ശ്രീനാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിച്ചു.

ശ്രീനാരായണ ഗുരു 1928 ജനുവരിയില്‍ അസുഖബാധിതനായി.
1928 ല്‍ സെപ്തംബര്‍ 20-ാം തീയതി ശിവഗിരിയില്‍ വച്ച്‌ ഗുരുസമാധിയടഞ്ഞു .ജീവന്‍ വെടിയുന്നതുവരെ കര്‍മ്മ നിരതനായിരുന്ന നാരായണഗുരു

Saturday 25 May 2013

എഴുത്തുകാരന്‍ .............................

എഴുതിത്തെളിഞ്ഞോരെഴുത്താണിയിൽ
ലോക നന്മയ്ക്കൊരങ്കം കുറിച്ചിടുന്നു -
മനസിൽ വിതുമ്പുന്നൊരാശയത്തെ
'നിറമഷിയിൽ' നിരത്തുന്നെഴുത്തുകാരൻ.


ഉതകുന്ന വരികളാൽ ഇടറുന്ന ജനതയ്ക്ക്
അറിവുകൊണ്ട്'ഔഷധം' തീർത്തിടുന്നു -
ലോകത്തിനജ്ഞാതമായ വൻ സത്യങ്ങൾ
എഴുതി ഉണർത്തുന്ന നീതിദേവൻ.



അക്ഷരാബ്ധിയില്‍ ദിശയറിയാതെ നാം അലയുമ്പഴും
സത്യധര്‍മ്മതിന്റെ നിത്യഗ്നി നാളമായ് -
തിരികത്തി അണയുന്ന വിപ്ലവ ശൈലിക്ക്
പുതു നാളമേകുന്നു നിര്‍ഭയനായ് .



പിന്‍ ചിരിയൊന്നും പ്രതീക്ഷയില്ല
പരിഭവം തെല്ലും ഭവിക്കുകില്ല.
ആര്‍ക്കോ മെതിക്കാന്‍ കതിരിട്ട
നെല്‍വയല്‍ കാവലായ്‌ -
പൊരുതുന്നതത്രയും നമുക്ക് വേണ്ടി ...
എഴുതിത്തെളിഞ്ഞോരെഴുത്താണിയിൽ
ലോക നന്മയ്ക്കൊരങ്കം കുറിച്ചിടുന്നു -
മനസിൽ വിതുമ്പുന്നൊരാശയത്തെ
'നിറമഷിയിൽ' നിരത്തുന്നെഴുത്തുകാരൻ.


...

Thursday 16 May 2013

പുറത്തു മഴ പെയ്യുന്നു‌...എന്റെ മനസ്സിലും.............................



പുറത്തു മഴ പെയ്യുന്നു‌...എന്റെ മനസ്സിലും.
പറയാന്‍ അറിയാത്ത ഏതോ ആത്മദുഖങ്ങള്‍
താണ്ടവമാടുന്നു‌; മനസ്സില്‍.
ഒഴുകിയെത്തുന്ന കാറ്റും
എന്നെ തഴുകാന്‍ മടിച്ചു‌.
എന്തിനെന്നറിയാതെ,
എവിടെക്കെന്നറിയാതെ,
ഒഴുകിയലഞ്ഞു നടക്കാന്‍ ഒരു മോഹം.
മോഹത്തിന്‍ വേരറ്റ്
മോഹഭംഗം ആയപ്പോള്‍
ഞാനും നിദ്രയും വീണ്ടും പിണങ്ങി.
ഒന്നും അറിയാതെ,പറയാതെ,കേള്‍ക്കാതെ,
മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു‌..